ബാർ ഉടമകൾക്കു തിരിച്ചടി ; മദ്യനയം ഹൈക്കോടതി ശരിവച്ചു

Posted on: September 3, 2014

Kerala-HighCourt-big

സർക്കാരിന്റെ പുതിയ മദ്യനയം ഹൈക്കോടതി ശരിവച്ചു. ബാറുകൾ പൂട്ടുന്നതിനെതിരെ ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തുറന്നു പ്രവർത്തിക്കുന്ന 312 ബാറുകൾ പൂട്ടാനുള്ള സർക്കാർ നടപടിയും കോടതി ശരിവച്ചു.

സർക്കാർ നടപടി പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബാർ ഉടമകൾക്കു നൽകിയ ലൈസൻസ് താത്കാലികമാണ്. ലൈസൻസ്, അബ്കാരി നിയമമോ വിദേശമദ്യ ചട്ടമോ അനുസരിച്ചല്ല. പുതിയ മദ്യനയം വരുമ്പോൾ ലൈസൻസ് റദ്ദാക്കാൻ സർക്കാരിൻ അധികാരമുണ്ട്.

കേസ് 17 ന് ഡിവിഷൻ ബഞ്ച് വീണ്ടും പരിഗണിക്കും. വിധി സർക്കാർ നടപടികൾക്കുള്ള അംഗീകാരമെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു അഭിപ്രായപ്പെട്ടു.