അധികാരത്തിന്റെ 100 ദിവസങ്ങൾ പിന്നിട്ട് മോദി സർക്കാർ

Posted on: September 2, 2014

Narendra-Modi-big

നരേന്ദ്രമോദി ഗവൺമെന്റ് അധികാരത്തിൽ എത്തിയിട്ട് ഇന്ന് 100 ദിവസം പിന്നിടുന്നു. ജനകീയമുഖമുള്ള ഭരണസംവിധാനം, ചുവുപ്പുനാടകൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള ഭരണനിയന്ത്രണം തുടങ്ങി ഇന്ത്യൻ ഭരണയന്ത്രത്തിന് ജീവൻ വച്ചുവെന്ന് ലോകത്തിന് തോന്നു നടപടികളാണ് നരേന്ദ്രമോദി സർക്കാർ ഇക്കാലയളവിൽ സ്വീകരിച്ചത്.

ഇന്നലെ ജപ്പാനിൽ നിന്ന് 34 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം ആകർഷിക്കാനായത് നൂറു ദിവസത്തെ തിളക്കം വർധിപ്പിച്ചു. വാരണാസിയിൽ സ്മാർട്ട് സിറ്റി, മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ തുടങ്ങി അടിസ്ഥാനസൗകര്യ വികസനത്തിന് വേഗം കൂട്ടുന്ന നടപടികൾ വ്യവസായ മേഖലയ്ക്ക് ഉണർവേകി.

നടപ്പുവർഷത്തെ ആദ്യ ക്വാർട്ടറിൽ 5.7 ശതമാനം ജിഡിപി വളർച്ചയും വ്യവസായലോകത്തിനും ഓഹരിവിപണിക്കും പുതിയ പ്രതീക്ഷകൾ നൽകി. നൂറു ദിവസത്തിനുള്ളിൽ സെൻസെക്‌സ് 2,000 പോയിന്റ് ഉയർന്നു.

എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ, അക്കൗണ്ടു തുടങ്ങുന്നവർക്കു ഇൻഷുറൻസ് സംരക്ഷണം, സ്‌കൂളുകളിൽ ടോയ്‌ലെറ്റുകൾ തുടങ്ങി ജനപ്രിയമായ പല പദ്ധതികളും മോദി പ്രഖ്യാപിച്ചു.