നരേന്ദ്ര മോദി ജപ്പാൻ സന്ദർശനത്തിന് തിരിച്ചു

Posted on: August 30, 2014

Narendra-Modi-CS

പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചുദിവസത്തെ ജപ്പാൻ സന്ദർശനത്തിന് യാത്ര തിരിച്ചു. ജപ്പാന്റെ സ്മാർട്ട് സിറ്റിയായ ക്യോട്ടോയിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ മോദിയെ സ്വീകരിക്കും. സെപ്റ്റംബർ ഒന്നിന് ടോക്കിയോയിലാണ് ഉന്നതതല കൂടിക്കാഴ്ച.

ജപ്പാനിലെ അകിഹിതോ ചക്രവർത്തി, പ്രധാനമന്ത്രി ഷിൻസോ ആബേ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയിൽ ബുള്ളറ്റ് ട്രെയിൻ, ആണവസഹകരണം അടിസ്ഥാനസൗകര്യ വികസനം റെയർ എർത്ത് മെറ്റീരിയൽസ് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും.

ഗൗതം അദാനി (അദാനി ഗ്രൂപ്പ്), അസിം പ്രേംജി (വിപ്രോ) തുടങ്ങിയ വ്യവസായ പ്രമുഖരും ദേശീയ സുരക്ഷാ ഉപദേഷ് ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് എന്നിവരും പ്രധാനമന്ത്രിയുടെ സംഘത്തിലുണ്ട്.