സ്‌നാപ്ഡീൽ ജബോംഗിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു

Posted on: July 9, 2016

Snapdeal-Parcel-Big

ന്യൂഡൽഹി : സ്‌നാപ്ഡീൽ ഫാഷൻ റീട്ടെയ്‌ലറായ ജബോംഗിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഗ്ലോബൽ ഫാഷൻ ഗ്രൂപ്പിന്റെ ഭാഗമായ ജബോംഗിനെ ഏറ്റെടുക്കാൻ നിരവധി കമ്പനികൾ മുന്നോട്ട് വന്നിരുന്നു. ഫ്യൂച്ചർ ഗ്രൂപ്പ്, റിലയൻസ് റീട്ടെയ്ൽ, ആദിത്യ ബിർള ഗ്രൂപ്പിന്റെ ഇ-കൊമേഴ്‌സ് കമ്പനിയായ എബിഒഎഫ്, ഫ്‌ളിപ്കാർട്ട് തുടങ്ങിയവർ ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. സ്‌നാപ്ഡീൽ ലീഗൽ ടീം ജബോംഗ് ഓഫീസ് സന്ദർശിച്ച് വിലയിരുത്തലുകൾ നടത്തിവരുകയാണെന്ന് ഫിനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ജബോംഗ് 2014 ൽ 159.5 കോടി നഷ്ടത്തിലായിരുന്നു. വിറ്റുവരവ് 811.4 കോടി രൂപ. 2015 ൽ നഷ്ടം 46.7 കോടിയായി കുറഞ്ഞു. വിറ്റുവരവ് 869.1 കോടി രൂപ. ഡിസ്‌ക്കൗണ്ടുകൾ കുറച്ചും മാർജിൻ കുറഞ്ഞ ഉത്പന്നങ്ങൾ പിൻവലിച്ച് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചും 2017 പകുതിയോടെ ലാഭം നേടാനുള്ള തയാറെടുപ്പിലാണ് ജബോംഗ്. ജർമ്മനിയിലെ റോക്കറ്റ് ഇന്റർനെറ്റ് എസ്ഇ, സ്വീഡീഷ് നിക്ഷേപ സ്ഥാപനമായ എബി കിന്നിവിക് എന്നിവരാണ് ജബോംഗിലെ മുഖ്യ നിക്ഷേപകർ.