ആസൂത്രണകമ്മീഷൻ ഉടച്ചുവാർക്കുമെന്ന് പ്രധാനമന്ത്രി

Posted on: August 15, 2014

Namo-CS-150814

രാജ്യത്തിന്റെ വികസനലക്ഷ്യങ്ങൾക്കു ഉതകുംവിധം ആസൂത്രണകമ്മീഷനെ ഉടച്ചുവാർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ 68 സ്വതന്ത്ര്യദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. മുഖ്യമന്ത്രിമാരെ കമ്മീഷനിൽ ഉൾപ്പെടുത്തും. ഇ ഗവേണൻസിന് പ്രാമുഖ്യം നൽകും. വർഗീയ സംഘർഷങ്ങൾ രാജ്യത്തെ തകർക്കും. ഇറക്കുമതി രാജ്യമെന്ന നിലയിൽ നിന്ന് ഇന്ത്യയെ കയറ്റുമതി രാജ്യമാക്കുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്നും നരേന്ദ്രമോദി പറഞ്ഞു.

ദരിദ്രജനങ്ങൾക്ക് ഡെബിറ്റ് കാർഡ് സൗകര്യത്തോടെ ബാങ്ക് അക്കൗണ്ടുകളും ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് സംരക്ഷണവും ഉറപ്പാക്കുന്ന പ്രധാൻമന്ത്രി ജൻധാൻ യോജന, രാജ്യമെമ്പാടും ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ഉറപ്പാക്കുന്ന ഡിജിറ്റൽ ഇന്ത്യ, പാർലമെന്റ് മണ്ഡലങ്ങളിൽ ഓരോ മാതൃകാ ഗ്രാമം വികസിപ്പിക്കുന്ന സൻസാദ്, ആദർശ് ഗ്രാമ യോജന തുടങ്ങിയ പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.