പഞ്ചാബിൽ വ്യോമസേനാ താവളത്തിന് നേരെ ഭീകരാക്രമണം

Posted on: January 2, 2016

Security-IAF-base-Pathankot

അമൃതസർ : പാക് അതിർത്തിക്കു സമീപം പഞ്ചാബിലെ പത്താൻകോട്ടിൽ വ്യോമസേനാ താവളത്തിന് നേരെ ഭീകരാക്രമണം. ഇന്നു പുലർച്ചെ മൂന്നരയോടെ സൈനിക വേഷത്തിലെത്തിയ നാല് ഭീകരർ താവളത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരും രണ്ട് സൈനികരും കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു.

Indian-Air-Force-base-in-Pa

മിഗ് 29 പോർവിമാനങ്ങളും നിരവധി ഹെലികോപ്ടറുകളും പത്താൻകോട്ട് വ്യോമസേന താവളത്തിലുണ്ടായിരുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യോമസേന ആസ്ഥാനത്ത് അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാ വീഴ്ച്ചയെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് പഞ്ചാബിലും ഡൽഹിയിലും പോലീസിന് നത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പത്താൻകോട്ട് – ജമ്മു ഹൈവേയിൽ വാഹന പരിശോധന കർശനമാക്കി.

കഴിഞ്ഞ ദിവസം ഗുർദാസ്പൂർ പോലീസ് സൂപ്രണ്ടിനെയും സഹായിയെയും ഒരു സംഘം മർദ്ദിച്ച് അവശരാക്കിയ ശേഷം ഔദ്യോഗിക വാഹനം തട്ടിയെടുത്തിരുന്നു. ഈ വാഹനം വ്യോമസേന താവളത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.