ജോൺകെറി-മോദി കൂടിക്കാഴ്ച ഇന്ന്

Posted on: August 1, 2014

John-kerry-pm-modi-CS

ഇന്ത്യയിൽ സന്ദർശനം നടത്തുന്ന യുഎസ് വിദേശകാര്യ സെക്രട്ടറി ജോൺ കെറി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കെറി കൂടിക്കാഴ്ച നടത്തിയിരുന്നു.

മോദിയുടെ യുഎസ് സന്ദർശനത്തിനു മുന്നോടിയായുള്ള നയതന്ത്ര ചർച്ചകൾക്കായാണ് കെറി ഇന്ത്യയിൽ എത്തിയിട്ടുള്ളത്. യുഎസ് പ്രസിഡന്റ് ഒബാമയുടെ അതേ കാഴ്ചപ്പാടുകളാണ് മോദിക്കും വികസനകാര്യങ്ങളിലെന്നും അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.