ഇന്ത്യ നിക്ഷേപത്തിന് അനുയോജ്യമെന്ന് മോദി

Posted on: September 25, 2015

Modi-with-Fortune-500-ceos-ന്യൂയോർക്ക് : ഇന്ത്യ നിക്ഷേപത്തിന് അനുയോജ്യമായ രാജ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ സന്ദർശനത്തിനിടെ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ഇന്ത്യ 7.3 ശതമാനം വളർച്ച നേടിയിരുന്നു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ ശരിയായ സമയം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫോർച്യൂൺ 500 വിഭാഗത്തിലുള്ള 47 കമ്പനി സിഇഒ മാർക്ക് പ്രധാനമന്ത്രി അത്താഴ വിരുന്ന് നൽകി. ഫോർഡ്, ഐബിഎം, പെപ്‌സി, ഡൗ കെമിക്കൽസ്, ജെപി മോർഗൻ, ബ്ലാക്ക് സ്‌റ്റോൺ, കെകെആർ തുടങ്ങിയ കമ്പനികളുടെ സിഇഒ മാരും മോദിയെ കണ്ടവരിൽ ഉൾപ്പെടുന്നു.