ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടിയില്ല

Posted on: September 18, 2015

Federal-Reserve-Chair-Janet

ന്യൂയോർക്ക് : അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടുന്നില്ലെന്ന് പ്രഖ്യാപിച്ചു. യുഎസിലെ നാണ്യപെരുപ്പത്തിലുണ്ടായ കുറവും ആഗോള സമ്പദ് വ്യസ്ഥയെക്കുറിച്ചുള്ള ആശങ്കകളുമാണ് നിരക്ക് വർധനയിൽ നിന്നും ഫെഡറൽ റിസർവിനെ പിന്തിരിപ്പിച്ചത്. പലിശ നിരക്ക് കാൽ ശതമാനമായിരിക്കും.

യൂറോപ്പിലെയും ചൈനയിലെ സാമ്പത്തിക തളർച്ച നിരീക്ഷിച്ചു വരികയാണ്. ഒക്‌ടോബറിലെ യോഗത്തിൽ പലിശ നിരക്കു വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഫെഡറൽ റിസർവ് അധ്യക്ഷ ജാനറ്റ് യെലൻ പറഞ്ഞു. ഫെഡറൽ റിസർവ് റിസർവിന്റെ തീരുമാനം ഇന്ത്യ ഉൾപ്പടെയുളള വികസ്വര രാജ്യങ്ങൾക്ക് ആശ്വാസകരമാണ്.