സ്‌നാപ്ഡീൽ 100 മില്യൺ ഡോളറിന്റെ വികസനത്തിന് ഒരുങ്ങുന്നു

Posted on: August 6, 2015

Snapdeal-Parcel-Big

ബംഗലുരു : സ്‌നാപ്ഡീൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കായി 100 മില്യൺ ഡോളർ (640 കോടി രൂപ) മുതൽമുടക്കും. ഓൺലൈൻ ഷോപ്പിംഗ് കൂടുതൽ ലളിതമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായിരിക്കും ആർ & ഡി ഊന്നൽ നൽകുക. വികസനത്തിന്റെ ഭാഗമായി ബംഗലുരുവിൽ മൾട്ടിമീഡിയ റിസേർച്ച് ലാബും സ്ഥാപിക്കുമെന്ന് സ്‌നാപ്ഡീൽ ചീഫ് പ്രോഡക്ട് ഓഫീസർ ആനന്ദ് ചന്ദ്രശേഖരൻ പറഞ്ഞു.

ഓൺലൈൻ ഷോപ്പിംഗിന്റെ വർധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത് പുതിയ ടെക്‌നോളജി സൊല്യൂഷൻസ് വികസിപ്പിക്കും. ഷോപ്പിംഗ് സുഗമമാക്കാനും സമയം ലാഭിക്കാനുമായി ഫൈൻഡ്‌മൈസ്റ്റൈൽഡോട്ട് ഇൻ എന്ന വെബ്‌സൈറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഫാഷിയേറ്റ് എന്ന സ്റ്റാർട്ടപ്പ് കമ്പനി ഈ വർഷം മാർച്ചിൽ സ്‌നാപ്ഡീൽ ഏറ്റെടുത്തിരുന്നു. സ്‌നാപ്ഡീലിന് ഇപ്പോൾ 40 ദശലക്ഷം രജിസ്‌റ്റേർഡ് യൂസേഴ്‌സും 1.5 ലക്ഷം സെല്ലേഴ്‌സുമുണ്ട്.