ഹർത്താൽ 9,00 കോടിയുടെ നഷ്ടം

Posted on: November 18, 2013

Hartal-LDFഇടതുമുന്നണി ആഹ്വാനം ചെയ്ത ഹർത്താൽ അനാവശ്യമായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കസ്തൂരി രംഗൻ റിപ്പോർട്ടിനേക്കാൾ കസ്തൂരി രംഗൻ റിപ്പോർട്ടിനേക്കാൾ ബുദ്ധിമുട്ടുകൾ നിറഞ്ഞ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടയാളാണ് വിഎസ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഹർത്താൽ കേരളത്തിനു 9,00 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയത്. ഹർത്താലിൽ നശിപ്പിക്കുന്ന സ്വകാര്യ മുതൽ പൊതുമുതലായി കണക്കാക്കുമെന്ന് ഗവൺമെന്റ് വ്യക്തമാക്കി.

ഹർത്താലിനെതിരെ ഹൈക്കോടതിയും രംഗത്തു വന്നിട്ടുണ്ട്. ഹർത്താൽ കൊണ്ട് എന്തു പ്രയോജനമെന്നു ഹൈക്കോടതി ചോദിച്ചു. ഹർത്താൽ നടത്തുന്നവർ റിപ്പോർട്ട് വായിച്ചിട്ടുണ്ടോയെന്ന ആരാഞ്ഞ കോടതി ഹർത്താൽ രാജ്യപുരോഗതിയെ പിന്നോട്ടടിക്കുമെന്നും അഭിപ്രായപ്പെട്ടു.