വോഡഫോൺ ഐപിഒ വരുന്നു

Posted on: May 28, 2015

Vodafone-Store-big

ന്യൂഡൽഹി : വോഡഫോൺ ഇന്ത്യ 4 ബില്യൺ ഡോളറിന്റെ (25,000 കോടി രൂപ) ഐപിഒ നടത്താൻ ആലോചിക്കുന്നു. നടപ്പ് ധനകാര്യവർഷം നാലാം ക്വാർട്ടറിൽ (2016 ജനുവരി – മാർച്ച്) ഇഷ്യു നടത്തുന്ന കാര്യം വോഡഫോൺ പരിശോധിച്ചുവരികയാണ്. എന്നാൽ ഐപിഒ സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡഫോൺ പിഎൽസിയുടെ സബ്‌സിഡയറിയാണ് വോഡഫോൺ ഇന്ത്യ. ഇഷ്യു യാഥാർത്ഥ്യമായാൽ ഇന്ത്യൻ ഓഹരിവിപണിയിലെ ഏറ്റവും വലിയ പബ്ലിക് ഇഷ്യു ആയിരിക്കും. കോൾ ഇന്ത്യ 2010 ൽ നടത്തിയ 16,000 കോടിയുടെ ഇഷ്യുവാണ് നിലവിൽ ഏറ്റവും വലുത്. ഭാരതി എയർടെൽ, ഐഡിയ സെല്ലുലാർ, റിലയൻസ് കമ്യൂണിക്കേഷൻസ്, ടാറ്റാ ടെലിസർവീസസ് എന്നിവയാണ് പബ്ലിക് ഇഷ്യു നടത്തിയിട്ടുള്ള ടെലികോം കമ്പനികൾ.