ചൈന ഇന്ത്യയിൽ 10 ബില്യൺ ഡോളർ മുതൽമുടക്കും

Posted on: May 15, 2015

Modis-in-talks-with-China-B

ഷാംഗായ് : ഇന്ത്യയിൽ 10 ബില്യൺ ഡോളർ മുതൽമുടക്കാൻ ചൈന. ഇതു സംബന്ധിച്ച 24 കരാറുകൡ ഇന്ത്യയും ചൈനയും ഒപ്പുവച്ചു. റെയിൽവേ, സാങ്കേതിക വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മുതൽമുടക്കും. ചെന്നൈയിൽ ചൈനീസ് കോൺസുലേറ്റ് തുറക്കും. സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കാൻ സഹകരിക്കണമെന്ന ചൈനയുടെ ആവശ്യത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

പരസ്പര സഹകരണം വളർത്തണമെന്ന് ചൈന സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. സമാനമായ വെല്ലുവിളികളാണ് ഇരു രാജ്യങ്ങളും നേരിടുന്നത്. ചൈനീസ് പ്രധാനമന്ത്രി ലീ കിക്വാങിന്റെ നേതൃത്വത്തിൽ ഇന്ന് ഗ്രേറ്റ് ഹാളിൽ നരേന്ദ്ര മോദിക്ക് രാജകീയ വരവേൽപ്പ് നൽകി. ഇന്നലെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി അഞ്ചു മണിക്കൂറിലേറെ അനൗപചാരിക ചർച്ചനടത്തിയിരുന്നു.

ഭാരതി എയർടെൽ, അദാനി ഗ്രൂപ്പ്, ജെ എസ് ഡബ്ല്യു സ്റ്റീൽ, ജിഎംആർ, വെൽസ്പൺ തുടങ്ങിയ വ്യവസായ ഗ്രൂ്പ്പുകളും സംയുക്തസംരംഭങ്ങൾക്കായുള്ള കരാറുകൾ ഒപ്പിടും.