നിരക്ക് ഇളവിന് ഇനിയും സാധ്യതയെന്ന് ശ്യാം ശ്രീനിവാസൻ

Posted on: April 7, 2015

 

Federal-Bank-Shyam-Srinivasആലുവ : ചെറുകിട നിക്ഷേപകർക്കും കോർപറേറ്റ് മേഖലയ്ക്കും ഒരു പോലെ ഉപകാരപ്രദമാണ് റിസർവ് ബാങ്കിന്റെ ധനനയമെന്ന് ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടർ ശ്യാം ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. മധ്യവർത്തികളില്ലാതെ ഡീമാറ്റ് അക്കൗണ്ട് വഴി ചെറുകിട നിക്ഷേപകർക്ക് ഗവൺമെന്റ് സെക്യൂരിറ്റികളിൽ വ്യാപാരം എളുപ്പത്തിലാക്കാനുള്ള നടപടികൾ വിപണിയെ കൂടുതൽ ആഴമുള്ളതാക്കും. വിദേശത്ത് റുപ്പീ ബോണ്ടുകൾ പ്രഖ്യാപിച്ച് മൂലധനം നേടിയെടുക്കാൻ കോർപറേറ്റുകളെ സഹായിക്കുമെന്നും ശ്യാം ശ്രീനിവാസൻ ചൂണ്ടിക്കാട്ടി.

ബാങ്കുകളുടെ ഭരണസമിതികളെ ശക്തിപ്പെടുത്താൻ ഡയറക്ടർ പദവിയിലേക്ക് പ്രഫഷണലുകളെ കൊണ്ടുവരാനുള്ള നിർദേശം നയപ്രഖ്യാപനത്തെ ശ്രദ്ധേയമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരക്കു വിലയിരുത്തൽ വേളയിലല്ലാതെ വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ നിലവിലുള്ള നിരക്കുകളിൽ കുറവു വരുത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ശ്യാം ശ്രീനിവാസൻ കൂട്ടിച്ചേർത്തു.