ഫെഡറൽ ബാങ്ക് വട്ടിയൂർക്കാവ് ബ്രാഞ്ച് തുറന്നു

Posted on: March 29, 2015

Federal-Bank-Vattiyurkav-Br

തിരുവനന്തപുരം : ഫെഡറൽ ബാങ്കിന്റെ വട്ടിയൂർക്കാവ് ശാഖ കെ. മുരളീധരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സേഫ്ഡിപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ ഹാപ്പി കുമാർ നിർവഹിച്ചു.

സോണൽ ഹെഡും ഡിജിഎമ്മുമായ വി. വൈ. ജയിംസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റീജണൽ ഹെഡും എജിഎമ്മുമായ കുര്യാക്കോസ് കോണിൽ, കോർപറേഷൻ കൗൺസിലർ വസന്തകുമാരി, ബ്രാഞ്ച് ഹെഡ് ജിഷ എൽ. എസ്. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.