ഫെഡറൽ ബാങ്ക് കുറവൻകോണം ശാഖ തുറന്നു

Posted on: March 29, 2015

Federal-Bank-Kuravankonam-Bതിരുവനന്തപുരം : ഫെഡറൽ ബാങ്കിന്റെ 1232 മത് ശാഖ തിരുവനന്തപുരം ജില്ലയിലെ കുറവൻകോണത്ത് തുറന്നു. മേയർ കെ. ചന്ദ്രിക ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഓൺസൈറ്റ് എടിഎമ്മിന്റെ ഉദ്ഘാടനം ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ഹേമകുമാരി നിർവഹിച്ചു.

സോണൽ ഹെഡും ഡിജിഎമ്മുമായ വി. വൈ. ജയിംസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റീജണൽ ഹെഡും എജിഎമ്മുമായ കുര്യാക്കോസ് കോണിൽ, ബ്രാഞ്ച് ഹെഡ് വിനു എം. സാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.