ഫെഡറൽ ബാങ്ക് ചേപ്പാട് ബ്രാഞ്ച് പുനർസമർപ്പിച്ചു

Posted on: March 15, 2015

Federal-Bank-Cheppad-branch

കൊച്ചി : ഫെഡറൽ ബാങ്ക് ആലപ്പുഴ ജില്ലയിലെ ചേപ്പാട് ബ്രാഞ്ച് പുനർസമർപ്പിച്ചു. ക്രൈസ്റ്റ് കിംഗ് ഹയർസെക്കൻഡറി സ്‌കൂളിന് എതിർവശത്തുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ശാഖ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ജനറൽമാനേജരും കേരള നെറ്റ് വർക്ക് ഹെഡുമായ കെ. ഐ. വർഗീസ് അധ്യക്ഷത വഹിച്ചു.

ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് വി. രാധാകൃഷ്ണൻ നായർ, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജരും റീജണൽ ഹെഡുമായ കെ. യു. തോമസ്, ബ്രാഞ്ച് ഹെഡ് എൻ. രമേശ് തുടങ്ങിയവർ പങ്കെടുത്തു. പൂർണമായി എയർകണ്ടീഷൻ ചെയ്ത ചേപ്പാട് ശാഖയിൽ ലോക്കർ ഫെസിലിറ്റിയും എടിഎമ്മും ഉണ്ട്.