ഫെഡറൽ ബാങ്ക് പാണ്ടനാട് ശാഖ പുനർസമർപ്പണം നടത്തി

Posted on: March 4, 2015

Federal-Bank-Pandanad-brancചെങ്ങന്നൂർ : ഫെഡറൽ ബാങ്ക് പാണ്ടനാട് ശാഖയുടെ പുനർസമർപ്പണം പി.സി. വിഷ്ണുനാഥ് എംഎൽഎ നിർവഹിച്ചു. ലോക്കർ ഫെസിലിറ്റിയോടുകൂടി നവീകരിച്ച ശാഖ പൂർണമായും എയർ കണ്ടീഷൻ ചെയ്തതാണ്. ഫെഡറൽ ബാങ്ക് ജനറൽ മാനേരും കേരള നെറ്റ് വർക്ക് ഹെഡുമായ കെ. ഐ. വർഗീസ് ചടങ്ങിൽ അധക്ഷ്യതവഹിച്ചു.

പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൽസല മോഹൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കലാധരൻ, അസിസ്റ്റന്റ് ജനറൽ മാനേജരും റീജണൽ ഹെഡുമായ കെ. യു. തോമസ്, ബ്രാഞ്ച് ഹെഡ് ലാനി ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.