ഫെഡറൽ ബാങ്കിൽ റെമിറ്റ് ആൻഡ് റീട്ടെയ്ൻ പദ്ധതി

Posted on: February 20, 2015

Federal-bank-branch-big

കൊച്ചി: എൻആർഐ ഇടപാടുകാർക്കായി ഫെഡറൽ ബാങ്ക് റെമിറ്റ് ആൻഡ് റീട്ടെയ്ൻ പദ്ധതി അവതരിപ്പിച്ചു. ഫെബ്രുവരി 16 ന് ആരംഭിച്ച പദ്ധതിയുടെ കാലയളവ് മാർച്ച് 31 വരെയാണ്.

ഈ കാലയളവിൽ ഒറ്റത്തവണയായി ഒരു ലക്ഷം രൂപയോ അതിനു മുകളിലോ എൻആർഇ സേവിംഗ്‌സ്, കറന്റ് അക്കൗണ്ടിൽ റെമിറ്റ് ചെയ്യുന്ന എൻആർഐ ഉപഭോക്താക്കൾ തുക ഏറ്റവും കുറഞ്ഞത് 45 ദിവസം നിലനിർത്തിയാൽ വൈൽഡ്ക്രാഫ്റ്റിന്റെ പാക്ക് ആൻഡ് ഗോ സ്ലിംഗ്ബാഗ് സമ്മാനമായി ലഭിക്കും.

റെമിറ്റൻസ് വിദേശത്തു നിന്ന് ഇൻവേർഡ് റെമിറ്റൻസ് വഴിയോ മറ്റു ബാങ്കുകൾ മുഖേനയോ നടത്താവുന്നതാണ്. ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാനും അവർക്കു പാരിതോഷികം നൽകാനുമുള്ള അവസരമായി പദ്ധതി മാറുമെന്ന് റെമിറ്റ് ആൻഡ് റീട്ടെയ്ൻ പദ്ധതിയുടെ അവതരണവേളയിൽ ഫെഡറൽ ബാങ്കിന്റെ ഇന്റർനാഷണൽ ബാങ്കിംഗ് ഹെഡ് ജോസ് സ്‌കറിയ പറഞ്ഞു.