ഫെഡറൽ ബാങ്ക് സംക്രാന്തി ബ്രാഞ്ച് തുറന്നു

Posted on: February 14, 2015

Federal-Bank-Sankranthi-Br-

കോട്ടയം : ഫെഡറൽ ബാങ്ക് കോട്ടയം ജില്ലയിലെ സംക്രാന്തിയിൽ ശാഖ തുറന്നു. കോട്ടയം മുനിസിപ്പൽ ചെയർമാൻ കെ ആർ ജി വാര്യർ ബ്രാഞ്ചിന്റെയും മുനിസിപ്പൽ കൗൺസിലർ ഷാജി സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെയും നിർവഹിച്ചു. ഫെഡറൽ ബാങ്ക് ജനറൽ മാനേജരും കേരള നെറ്റ് വർക്ക് ഹെഡുമായ കെ ഐ വർഗീസ് അധ്യക്ഷത വഹിച്ചു.

മുൻ എംപി സ്‌കറിയ തോമസ്, മെഡിക്കൽ കോളജ് സ്‌പെഷൽ ഓഫീസർ ഡോ. പിജിആർ പിള്ള, കോട്ടയം മർച്ചന്റസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം. കെ. ഖാദർ, ഫെഡറൽ ബാങ്ക് സോണൽ ഹെഡ് ടി.പി. മത്തായി, കോട്ടയം റീജണൽ ഹെഡ് എസ്. രാജൻ, ബ്രാഞ്ച് ഹെഡ് വി. അരവിന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.