May 2024
ഡിജിറ്റല്‍ കളക്ഷന്‍ : വനംവകുപ്പ് സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ധാരണയില്‍
Posted on: July 6, 2022
കൊച്ചി : കേരളത്തിലുടനീളമുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍, വനഷോപ്പുകള്, മൊബൈല്‍ വനശ്രീ യൂണിറ്റുകള്‍, ഇക്കോ ഷോപ്പുകള്‍ എന്നിവയില്‍ ഡിജിറ്റല്‍ കളക്ഷന്‍ സൗകര്യമേര്‍പ്പെടുത്താന്‍ സംസ്ഥാന വനം, വന്യജീവി വകുപ്പ് സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ധാരണയിലെത്തി.
ഈ പങ്കാളിത്തത്തിലൂടെ വനം വകുപ്പിനു കീഴിലുള്ള 124 ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇനി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡിജിറ്റല്‍ കളക്ഷന്‍ സംവിധാനം ലഭ്യമാകും.
ഇവിടെ പിഒഎസ് മെഷീനുകള്‍ സ്ഥാപിക്കും. വനം വകുപ്പിന്റെ 36 വിവിധ ഏജന്‍സികളുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ബാങ്ക് പിഒഎസ് മെഷീനുകള്‍ ലഭ്യമാക്കുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കണ്ട്രി ഹെഡ് റീറ്റെയ്ല്‍ ബാങ്കിംഗ് ഡിപ്പാര്‍ട്മെന്റ് സ്ജയ് കുമാര്‍ സിന്‍ഹ പറഞ്ഞു.
TAGS: South Indian Bank |
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 1070.08 കോടി രൂപ റെക്കോര്‍ഡ് അറ്റാദായം
വാണിജ്യ വാഹനവായ്പ ; സൗത്ത് ഇന്ത്യന്‍ ബാങ്കും ടാറ്റ മോട്ടോഴ്സും തമ്മില്‍ ധാരണ
1151.01 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങി സൗത്ത് ഇന്ത്യന്‍ ബാങ്ക്
782.52 കോടി രൂപയുടെ ഒമ്പത് മാസ അറ്റാദായ നേട്ടവുമായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ റെക്കോഡ്