ഫെഡറൽ ബാങ്ക് 1477 മത് എടിഎം തുറന്നു

Posted on: February 8, 2015

Federal-Bank-Neerikode-ATM-

കൊച്ചി : ഫെഡറൽ ബാങ്കിന്റെ 1477 മത് എടിഎം എറണാകുളം ജില്ലയിലെ കരുമാലൂരിനടുത്ത് നീരിക്കോട്ടിൽ തുറന്നു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. യു. പ്രസാദ് എടിഎമ്മിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഫെഡറൽ ബാങ്ക് ജനറൽ മാനേജരും കേരള നെറ്റ് വർക്ക് ഹെഡുമായ കെ. ഐ. വർഗീസ്, ആലുവ റീജണൽ ഹെഡ് ജേക്കബ് പണിക്കർ, ബ്രാഞ്ച് ഹെഡ് അഗസ്റ്റിൻ തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.