ഫെഡറൽ ബാങ്കിൽ ഇടപാടുകാർക്കായി വീഡിയോ കോൺഫറൻസിംഗ്

Posted on: February 4, 2015

Federal-Bank-new-Logo-small

കൊച്ചി : ഇടപാടുകാർക്ക് തങ്ങളുടെ റിലേഷൻഷിപ് മാനേജർമാരുമായി ആശയവിനിമയം നടത്താനുതകുന്ന വീഡിയോ കോൺഫറൻസിംഗ് സൗകര്യം – വി കണക്ട്, ഫെഡറൽ ബാങ്ക് ഏർപ്പെടുത്തി.

ബാങ്കിന്റെ വെബ്‌സൈറ്റായ www.federalbank.co.in വഴിയാണ് ഇതു സാധ്യമാക്കുന്നത്. പ്രവാസികൾ ഉൾപ്പെടെയുള്ള ഇടപാടുകാർക്ക് വായ്പകൾ, വിവിധ ഇനം നിക്ഷേപങ്ങൾ, ഇൻഷ്വറൻസ് ഉത്പന്നങ്ങൾ എന്നിവയ്‌ക്കൊപ്പം ധനകാര്യ മാനേജ്‌മെന്റിനും ഉപദേശ സേവനങ്ങൾക്കുമുള്ള കൂടുതൽ സാധ്യതകളാണ് വി കണക്ടിലൂടെ തുറന്നിടുന്നതെന്നു ഫെഡറൽ ബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു.

എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചര വരെയും ശനിയാഴ്ചകളിൽ പത്തു മുതൽ രണ്ടു വരെയും ലഭ്യമാകുന്ന സേവനം വൈകാതെ എല്ലാ ദിവസവും മുഴുവൻ സമയവും ലഭ്യമാകുന്ന വിധത്തിൽ വിപുലപ്പെടുത്താനും ബാങ്ക് പദ്ധതിയിടുന്നുണ്ട്.