ഫെഡറൽ ബാങ്ക് പുതിയ ശാഖ തൃശൂർ പൂങ്കുന്നത്ത്

Posted on: January 17, 2015

Federal-Bank-Poomkunnam-Bra

തൃശൂർ : ഫെഡറൽ ബാങ്കിന്റെ 1221 മത് ശാഖ തൃശൂർ പൂങ്കുന്നത്ത് പ്രവർത്തനമാരംഭിച്ചു. അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ജനറൽമാനേജരും നെറ്റ് വർക്ക് ഐ തലവനുമായ കെ. ഐ. വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഡിജിഎമ്മും സോണൽ ഹെഡുമായ എൻ. വി. സണ്ണി സ്വാഗതം പറഞ്ഞു. കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ എടിഎം ഉദ്ഘാടനം ചെയ്തു. സേഫ് ഡിപ്പോസിറ്റ് ലോക്കർ കല്യാൺ സിൽക്‌സ് ചെയർമാൻ ടി. എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു. എജിഎമ്മും തൃശൂർ റീജൺ ഹെഡുമായ കെ. കെ. ജോർജ് ആശംസകൾ നേർന്നു.