ഫെഡറല്‍ ബാങ്കില്‍ കുട്ടികള്‍ക്കായുള്ള ഫെഡ്ഫസ്റ്റ് അക്കൗണ്ട്

Posted on: February 4, 2021

കൊച്ചി : 18 വയസിനു താഴെയുള്ള കുട്ടികള്‍ക്കായി ഫെഡറല്‍ ബാങ്ക് പ്രത്യേക സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടായ ഫെഡ്ഫസ്റ്റ് അവതരിപ്പിച്ചു. പണം കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം കുട്ടികളെ പരിശീലിപ്പിക്കുന്ന രീതിയിലാണ് അക്കൗണ്ട്.

പ്രതിദിനം 2,500 രൂപയുടെ പണം പിന്‍വലിക്കല്‍ പരിധിയും പിഒഎസ്, ഇ-കൊമേഴ്‌സ് എന്നിവയ്ക്ക് 10,000 രൂപയുടെ പരിധിയും ഉള്ള കോണ്‍ടാക്ടഡെ ബിറ്റ് കാര്‍ഡ് ഫെഡ്ഫസ്റ്റ് അക്കൗണ്ടിനോടൊപ്പം നല്‍കും. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ അലര്‍ട്ട്, ഇ-മെയില്‍ അലര്‍ട്ട് തുടങ്ങിയ സൗജന്യ ഓണ്‍ലൈന്‍സൗകര്യങ്ങളും നല്‍കും.

TAGS: Federal Bank |