ന്യൂസിലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് പണം അയയ്ക്കാൻ ഫെഡറൽ ബാങ്കും ഓർബിറ്റ് റെമിറ്റുമായി ധാരണ

Posted on: December 11, 2020

കൊച്ചി: ന്യൂസീലന്‍ഡില്‍നിന്ന് ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നതിനായി ഫെഡറല്‍ ബാങ്ക് മണി ട്രാന്‍സ്ഫര്‍ കമ്പനിയായ ഓര്‍ബിറ്റ് റെമിറ്റ് ലിമിറ്റഡുമായി സഹകരിക്കുന്നു. ഫെഡറല്‍ ബാങ്കിന് ആഗോള തലത്തില്‍ 90 റെമിറ്റന്‍സ് ക്രമീകരണങ്ങളുണ്ട്. പുതിയ സഹകരണത്തിലൂടെ ഒരു ഭൂപ്രദേശം കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ബാങ്ക്.

ഈ പുതിയ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് സേവിംഗ്‌സ് നടത്താന്‍ കഴിയും. ന്യൂസീലന്‍ഡിലെ എന്‍.ആര്‍.ഐ.കള്‍ക്ക് ഓര്‍ബിറ്റ് റെമിറ്റിന്റെ മൊബൈല്‍ ആപ്പും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നതിനായി ഉപയോഗിക്കാനാകും.

ഈ സേവനം ആദ്യം ഉപയോഗിക്കുമ്പോള്‍ വണ്‍-ടൈം രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതായുണ്ട്. അയയ്ക്കുന്ന തുക എത്രയാണെങ്കിലും ഒരു ട്രാന്‍സാക്ഷന് ഈ സേവനം ഈടാക്കുന്നത് നാല് ന്യൂസീലന്‍ഡ് ഡോളറാണ്.