ഫെഡറൽ ബാങ്കിൽ ഈസിവിൽ പ്ലാറ്റ്‌ഫോം

Posted on: December 16, 2014

Federal-Bank-EzeeWill-Bigഇടപാടുകാർക്ക് ഓൺലൈനായി വിൽപ്പത്രം തയാറാക്കാൻ സൗകര്യം നൽകുന്ന ഈസിവിൽ ഓൺലൈൻ പ്ലാറ്റ്‌ഫോം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. കേരളം ആസ്ഥാനമായുളള ബാങ്കുകളിൽ ഫെഡറൽ ബാങ്കിന് മാത്രമാണ് ഈസിവിൽ സേവനസൗകര്യമുള്ളത്.

ഈ സേവനം നൽകുന്നതു സംബന്ധിച്ച് ഫെഡറൽ ബാങ്കും, എൻ എസ് ഡി എൽ ഇ ഗവേണൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, വാർമോണ്ട് ട്രസ്റ്റീസ് ആൻഡ് എക്‌സിക്യൂട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായി ധാരണയിലെത്തി. കൊച്ചി മറൈൻഡ്രൈവിലെ ഫെഡറൽ ടവേഴ്‌സിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ എബ്രാഹം ചാക്കോയും വാർമോണ്ട് ട്രസ്റ്റീസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗോകുൽദാസും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ബാങ്കിംഗിന് അപ്പുറത്തുള്ള സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ ഫെഡറൽ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും നവീനമായ ഈസിവിൽ നൽകുന്നതിൽ സന്തോഷമുണ്ടെന്നും ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ എബ്രാഹം ചാക്കോ പറഞ്ഞു.