ഇന്‍സ്റ്റന്റ് ഓണ്‍ലൈന്‍ അക്കൗണ്ടുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

Posted on: June 4, 2020

കൊച്ചി : ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ്. ഐ. ബി. ഇന്‍സ്റ്റ അവതരിപ്പിച്ചു. പേപ്പര്‍രഹിതമായി വളരെ വേഗത്തില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് എസ്.ഐ.ബി. ഇന്‍സ്റ്റ.

ആധാറും പാന്‍കാര്‍ഡുമുള്ളവര്‍ക്ക് വളരെ ലളിതമായ നടപടികളിലൂടെ ഓണ്‍ലൈന്‍ അക്കൗണ്ട് തുറക്കാന്‍ ഇതുവഴി സാധിക്കും. സൗജന്യ ഡെബിറ്റ് കാര്‍ഡ്, ബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, നെഫ്റ്റ് യു. പി.ഐ ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയാണ് പ്ലാറ്റ്‌ഫോമിന്റെ മറ്റ് സവിശേഷതകള്‍.