സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ സേവനങ്ങള്‍ സൗജന്യമാക്കി

Posted on: March 27, 2020

തൃശൂര്‍ : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് സൗജന്യമാക്കി. നിലവിലുള്ള ഇടപാടുകാര്‍ക്ക് വായ്പ ഉദാരമാക്കും. മൊബൈല്‍ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള എന്‍ഇഎഫ്ടി, ആര്‍ടിജിഎസ്, ഐഎംപിഎസ് സേവനങ്ങലും സൗജന്യമാക്കി.

ഇതര ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുന്നതിനും ചാര്‍ജ് ഈടാക്കില്ല. ബിസിനസ് രംഗത്തുള്ളവരെ സഹായിക്കാനാണ് വായ്പാനയം ഉദാരമാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അത്യാവശ്യഉദ്യോഗസ്ഥരെ മാത്രമാണ് ജോലിക്കു നിയോഗിച്ചിരിക്കുന്നതെന്നും ഇടപാടുകാര്‍ പരമാവധി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തണമെന്നും ബാങ്ക് അഭ്യര്‍ത്ഥിച്ചു.