സൗത്ത് ഇന്ത്യന്‍ ബാങ്ക് 500 കോടി സമാഹരിച്ചു

Posted on: January 28, 2020


കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് കടപ്പത്രങ്ങളുടെ വില്‍പ്പനയിലൂടെ 600 കോടി രൂപ സമാഹരിച്ചു. ബേസല്‍ മൂന്ന് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ടയര്‍-1 ബോണ്ടുകളിലൂടെയാണ് തുക സമാഹരിച്ചത്. ജനുവരി 22 ന് തുടങ്ങിയ ഇഷ്യു ഗ്രീന്‍ഷൂ ഓപ്ഷന്‍ ഉള്‍പ്പെടെ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെടുകയും അതേ ദിവസംതന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു. ടയര്‍-1 മൂലധനം വര്‍ധിപ്പിക്കുക, മൂലധന പര്യാപ്തത ശക്തിപ്പെടുത്തുക, ദീര്‍ഘകാല വിഭവശേഷി വര്‍ധിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് കടപ്പത്രങ്ങള്‍ പുറത്തിറക്കിയത്.