ഫെഡറൽ ബാങ്കിന് ഐഎസ്ഒ 27001 : 2005 അംഗീകാരം

Posted on: November 25, 2014

Federal-Bank-IT-ISO--big

ഫെഡറൽ ബാങ്കിന്റെ ഐടി ഡിവിഷന് അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ ഏജൻസിയായ ബ്രിട്ടീഷ് സ്റ്റാൻഡേർഡ്‌സ് ഇൻസ്റ്റിറ്റിയൂഷന്റെ ഐഎസ്ഒ 27001 : 2005 അംഗീകാരം. ആലുവയിലെ ബാങ്കിന്റെ കോർപറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്, ബ്രിട്ടീഷ് സ്റ്റാൻഡേർഡ്‌സ് ഇൻസ്റ്റിറ്റിയൂഷൻ എംഡി വെങ്കിട്‌റാം അറബോലു ഐഎസ്ഒ 27001 : 2005 സർട്ടിഫിക്കേറ്റ് സമ്മാനിച്ചു. ഐടി വിഭാഗം തലവനും ഡിജിഎമ്മുമായ ജോൺസൺ കെ. ജോസ്, ചീഫ് മാനേജർ ജിപ്‌സൺ അഗസ്റ്റിൻ, മാനേജർ രാഹുൽ എസ്. പിള്ള തുടങ്ങിയവർ പങ്കെടുത്തു.

ഐടി ഡിവിഷനിൽ ഉൾപ്പെടുന്ന ഡാറ്റാ സെന്റർ, ഡിസാസ്റ്റർ റിക്കവറി സെന്റർ, കമാൻഡ് സെന്റർ, നിയർ ഡിആർ, എടിഎം സ്വിച്ച് എന്നീ വിഭാഗങ്ങൾ ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ നടപ്പാക്കൽ, പ്രവർത്തിപ്പിക്കൽ, നിരീക്ഷിക്കൽ, വിശകലനം ചെയ്യൽ, പരിപാലനം എന്നിവയിൽ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതായി കണ്ടെത്തിയത്. ഏണസ്റ്റ് ആൻഡ് യംഗ് ആണ് ഫെഡറൽ ബാങ്കിന്റെ കൺസൾട്ടന്റ് പാർട്ണറായി പ്രവർത്തിച്ചത്.