നെടുമ്പാശേരിയിൽ ഫെഡറൽ എക്‌സ്പീരിയൻസ് സെന്റർ

Posted on: November 22, 2014

Federal-Bank-Experiance-Cen

നെടുമ്പാശേരിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂർ സേവനങ്ങളുമായി ഫെഡറൽ ബാങ്കിന്റെ ആദ്യത്തെ ഫെഡറൽ എക്‌സ്പീരിയൻസ് സെന്ററിനു തുടക്കമായി. ഫെഡറൽ ബാങ്ക് ചെയർമാൻ പ്രഫ. ഏബ്രഹാം കോശി ഫെഡറൽ എക്‌സ്പീരിയൻസ് സെന്റർ ഉപഭോക്താക്കൾക്കു സമർപ്പിച്ചു. ലോക്കർ സൗകര്യവും അദേഹം ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, ബാങ്ക് ഡയറക്ടർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സമീപം അത്യാധുനിക ബാങ്കിംഗ് സൗകര്യവും ആതിഥേയ രീതികളുമായി ഉപഭോക്താക്കൾക്ക് പ്രീമിയം സേവനങ്ങൾ നൽകുകയാണ് ഫെഡറൽ എക്‌സ്പീരിയൻസ് സെന്ററിന്റെ ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്ക് ഉപഭോക്താക്കൾക്കായി ഇത്തരം സംരംഭം ഒരുക്കുന്നതെന്നും ഫെഡറൽ ബാങ്ക് അറിയിച്ചു. ചെക്ക്-ഇൻ, പിക്-അപ്പ്, ഡ്രോപ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.