എസ് ബി ടി ലിക്വിഡ് ഗോൾഡ് സ്‌കീം

Posted on: November 3, 2014

SBT-Branch-bigസ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ലിക്വിഡ് ഗോൾഡ് വായ്പാ പദ്ധതിക്ക് രൂപം നൽകി. ഈ സ്‌കീമിൽ 25 ലക്ഷം രൂപവരെ വായ്പയായി ലഭിക്കും. ഓവർ ഡ്രാഫ്റ്റിന്റെ സ്വഭാവമുള്ള വായ്പ സ്വർണത്തിന്റെ ഈടിന്മേലാണ് അനുവദിക്കുന്നത്.

ഇടപാടുകാർക്ക് ഏതുസമയത്തും ആവശ്യമായ തുക പിൻവലിക്കാൻ ഇതിലൂടെ സാധിക്കും. 36 മാസത്തേക്കുള്ള ഓവർഡ്രാഫ്റ്റാണ് അനുവദിക്കുക. ഈ പദ്ധതിയിൽ ചേരുന്നവർക്ക് ചെക് ബുക്കും നൽകും. പലിശ അതതു മാസങ്ങളിൽ അടയ്ക്കണം. കൂടുതൽ വിവരങ്ങൾ സമീപത്തുള്ള എസ്ബിടി ശാഖയിൽ നിന്നോ wwww.statebankoftravancore.com എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കും.