റെവന്യൂ ഓഫീസുകളില്‍ ഇനി ഫെഡറല്‍ ബാങ്കിന്റെ ഇ-പോസ് മെഷിനുകള്‍

Posted on: July 2, 2019

കൊച്ചി: റെവന്യൂ ഓഫീസുകളിലെ പണമിടപാടുകള്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് നടത്താവുന്ന ഇ-പോസ് മെഷീനുകള്‍ ഫെഡറല്‍ ബാങ്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥാപിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉത്ഘാടനം റെവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. വി.എസ് ശിവകുമാര്‍ എംഎ എ ഭൂനികുതി അടച്ച് ആദ്യ ഇടപാട് നടത്തി. ഫെഡറ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റ് തോമസ് വി കുര്യാക്കോസ് ചടങ്ങില്‍ പങ്കെടുത്തു.

ഇ-പോസ് മെഷിന്റെ വരവോടെ വില്ലേജ് ഓഫീസിലേയും താലൂക്ക് ഓഫീസിലേയും പണമിടപാടുകള്‍ ഇനി എ.ടി.എം/ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ചെയ്യാവുതാണ്. സര്‍ക്കാരിന്റെ 42 വകുപ്പുകളില്‍ കൂടി ഉടന്‍ ഇ-പോസ് മെഷിനുകള്‍ സ്ഥാപിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തില്‍ ഇ-പോസ് മെഷീനുകള്‍ ലഭ്യമാക്കുന്ന ഏക ബാങ്കാണ് ഫെഡറല്‍ ബാങ്ക്.

TAGS: Federal Bank |