ടിസിഎസ് ഡിജിറ്റൽ കാസാ പ്ലാറ്റ്‌ഫോമിലേക്ക് ഫെഡറൽ ബാങ്ക്

Posted on: June 19, 2019

കൊച്ചി : പ്രമുഖ ഐടി സർവീസസ് കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ ഡിജിറ്റൽ കാസാ (കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട്) പ്ലാറ്റ്‌ഫോമിന്റെ സൗകര്യങ്ങൾ ഇനി മുതൽ ഫെഡറൽ ബാങ്കിലും ലഭ്യമാകും. ടിസിഎസിന്റെ ഓട്ടോമേറ്റഡ് അക്കൗണ്ട് ഓപ്പണിംഗ് ആൻഡ് കെവൈസി സർവീസ് പ്ലാറ്റ്‌ഫോം ഏർപ്പെടുത്തിയതോടെ ഫെഡറൽ ബാങ്കിൽ പുതിയ അക്കൗണ്ട് തുറക്കൽ ഇനി അതിവേഗം സാദ്ധ്യമാകും.

പുതിയ പ്ലാറ്റ്‌ഫോമിൽ ഒപ്റ്റിക്കൽ ക്യാരക്ടർ റെഗഗ്നിഷന്റെയും ഓട്ടോമേഷന്റെയും സഹായത്തോടെ ഉപയോക്താവിന്റെ തിരിച്ചറിയൽ രേഖകളും അക്കൗണ്ട് ഓപ്പണിംഗ് ഫോമും സ്‌കാൻ ചെയ്ത് ഇലക്‌ട്രോണിക്കായി സബ്മിറ്റ് ചെയ്യുവാനും ഓട്ടോമാറ്റിക്കായി ബാങ്കിന്റെ ഇന്റേണൽ സിസ്റ്റത്തിലേക്ക് അയയ്ക്കുവാനും കഴിയും. എൻ.ആർ.ഐ. ഉപയോക്താക്കൾക്ക് ഇപ്പോൾ തന്നെ ഈ സൗകര്യം ലഭ്യമാണ്.

TAGS: Federal Bank | TCS |