ഫെഡറല്‍ ബാങ്ക് വെങ്ങോട് ശാഖ പുതിയ കെട്ടിടത്തിലേക്ക്

Posted on: May 11, 2019

തിരുവനന്തപുരം: ഫെഡറല്‍ ബാങ്ക് വെങ്ങോട് ശാഖയുടെ പ്രവര്‍ത്തനം  പുതിയ കെട്ടിടത്തില്‍ ആരംഭിച്ചു.

കുടവൂര്‍ തോന്നയ്ക്കല്‍ സാംസ്‌കാരിക സമിതിക്കു സമീപമുള്ള ബില്‍ഡിംഗിലാണ് ബാങ്ക്പ്ര വര്‍ത്തനമാരംഭിച്ചത്.

വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ പോലീസ് മേധാവി ഷറഫുദ്ദിന്‍ ഐ പി എസ് ശാഖയുടെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് എ ടി എം പോത്തന്‍കോട് ഗ്രാമപഞ്ചായത് പ്രസിഡന്റ് വേണുഗോപാലന്‍ നായരും , സേഫ് ഡെപ്പോസിറ്റ് മെഷീന്‍ പോത്തന്‍കോട് ഗ്രാമപഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് കുമാറും ഉത്ഘാടനം ചെയ്തു.

ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് തിരുവനന്തപുരം സോണല്‍ ഹെഡും, സീനിയര്‍ വൈസ് പ്രസിഡന്റുമായ അനില്‍ കുമാര്‍ വി വി അധ്യക്ഷത വഹിച്ചു.

ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ആറ്റിങ്ങല്‍ റീജിയണല്‍ ഹെഡുമായ ഷിബു തോമസ്, വേങ്ങോട് ബ്രാഞ്ച് തലവനും, മാനേജരുമായ വെങ്കടേഷ് കെ തുടങ്ങി മറ്റു ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.

TAGS: Federal Bank |