ഫെഡറൽ ബാങ്ക് ഉഴവൂർ ശാഖ പുനർസമർപ്പണം നടത്തി

Posted on: November 9, 2016

federal-bankuzhavoor-branch

ഉഴവൂർ : ഫെഡറൽ ബാങ്കിന്റെ ഉഴവൂർ ശാഖ തെരുവത്ത് ബിൽഡിംഗ്‌സിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു. പുനർസമർപ്പിച്ച ശാഖയുടെ ഉദ്ഘാടനം സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി വികാരി ഫാ. തോമസ് പ്രാലേൽ നിർവഹിച്ചു.

സോഫ് ഡെപ്പോസിറ്റ് ലോക്കർ, എടിഎം സൗകര്യങ്ങളോടെയാണ് ശാഖ നവീകരിച്ചത്. എടിഎമ്മിന്റെ ഉദ്ഘാടനം ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് എം. ടി. മേരി നിർവഹിച്ചു. ഫെഡറൽ ബാങ്ക് കേരള നെറ്റ്‌വർക്ക് ഹെഡും ചീഫ് ജനറൽ മാനേജരുമായ കെ. ഐ. വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.