ഫെഡറൽ ബാങ്ക് തിരുവാങ്കുളം ശാഖ മാറ്റിസ്ഥാപിച്ചു

Posted on: September 9, 2016

federal-bank-thiruvamkulam

കൊച്ചി : ഫെഡറൽ ബാങ്കിന്റെ തിരുവാങ്കുളം ശാഖ ഐസക്ക് കോംപ്ലക്‌സിലേക്ക് മാറ്റിസ്ഥാപിച്ചു. ശാഖയുടെ ഉദ്ഘാടനം ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിച്ചു.

ബാങ്കിന്റെ എടിഎം കൗണ്ടറിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎയും ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം കൗൺസിലർ കെ. ആർ സുകുമാരനും നിർവഹിച്ചു. ഫെഡറൽ ബാങ്ക് ചീഫ് ജനറൽ മാനേജരും കേരള നെറ്റ്‌വർക്ക് 1 ഹെഡുമായ കെ. ഐ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.

TAGS: Federal Bank |