ഫെഡ്‌മൊബൈൽ ഉപയോക്താക്കൾക്കായി റഫർ എ ഫ്രണ്ട് പദ്ധതി

Posted on: August 20, 2016

Federal-bank-Logo-Big

കൊച്ചി : സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഫെഡറൽ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ ഫെഡ്‌മൊബൈൽ നിർദ്ദേശിക്കുന്ന ഇടപാടുകാർക്ക് ബാങ്ക് റിവാർഡ് നൽകുന്നു. ഫെഡ്‌മൊബൈൽ ആപ്ലിക്കേഷന്റെ ഹോം പേജിൽ റഫർ എ ഫ്രണ്ട് എന്നതിൽ ക്ലിക്ക്‌ചെയ്ത് ആപ്പിന്റെ ലിങ്ക്‌ഷെയർ ചെയ്യാം. വാട്‌സാപ്പ്, മെയിൽ, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ കൈമാറാൻ കഴിയുന്നതിനാൽ ഇടപാടുകാർക്ക് ഇതിനായി പ്രത്യേകം തുക നഷ്ടപ്പെടുന്നില്ല. ഇത്തരത്തിൽ ഒരാൾ നിർദ്ദേശിക്കുന്ന വ്യക്തി ആപ്ഡൗൺലോഡ്‌ചെയ്ത് ആദ്യത്തെ ഇടപാടു നടത്തിയാലുടൻ നിർദ്ദേശിച്ച വ്യക്തിക്ക് 50 രൂപ ലഭിക്കും. ഒരാൾക്ക് എത്ര പേരെവരെ നിർദ്ദേശിക്കാനും 250 രൂപ വരെ റിവാർഡ് നേടാനും അവസരമുണ്ട്.

ഇടപാടുകാർക്ക് ഏറെ സൗകര്യപ്രദമായി മൊബൈലിലൂടെ ബാങ്കിംഗ് ഇടപാടുകൾ നടത്താൻ ഫെഡ്‌മൊബൈൽ സഹായിക്കും. പണംകൈമാറ്റം, റീച്ചാർജ് തുടങ്ങിയവ കൂടാതെ വൈദ്യുതി ബിൽ, ടെലിഫോൺ ബിൽ, ഗ്യാസ്, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട്, സംഭാവനകൾ തുടങ്ങിയവയ്ക്കും ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് പണമടയ്ക്കാം. ഭാവിയിൽ നൽകേണ്ട അടവുകൾ ഷെഡ്യൂൾ ചെയ്യാനും സൗകര്യമുണ്ട്.

ഫെഡറൽഓൺ എവരിമൊബൈൽ എന്ന വിഷയത്തിലധിഷ്ഠിതമായാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും അതിനാലാണ് മൊബൈൽ ബാങ്കിംഗ് സേവനം തുടർച്ചയായി മെച്ചപ്പെടുത്തുന്നതെന്നും ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ.എ.ബാബു പറഞ്ഞു.