സൗത്ത് ഇന്ത്യൻ ബാങ്ക് എസ് ബി. ഐയുമായി ചേർന്ന് ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി

Posted on: August 17, 2016

 

 

സൗത്ത് ഇന്ത്യൻ ബാങ്ക് പ്ലാറ്റിനം എസ് ബി ഐ കാർഡ്  ജി. ശിവകുമാർ (എക്‌സിക്യട്ടീവ് വൈസ് പ്രസിഡന്റ് - ക്രെഡിറ്റ്, സൗത്ത് ഇന്ത്യൻ ബാങ്ക്), തോമസ് ജോസഫ്  കെ. (എക്‌സിക്യൂട്ടീവ് പ്രസിഡന്റ് -അഡ്മിൻ, സൗത്ത് ഇന്ത്യൻ ബാങ്ക്), മനീഷ് ദിവാൻ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ബിസിനസ് ഹെഡ് റീട്ടെയ്ൽ ആൻഡ് കോർപ്പറേറ്റ്, എസ് ബി ഐ കാർഡ്), ദിഗ്മാനു ഗുപ്ത ( എക്‌സിക്യട്ടീവ് വൈസ് പ്രസിഡന്റ് ആൻഡ് സിഎഫ്ഒ, എ എസ് ബി ഒ കാർഡ്) എന്നിവർ ചേർന്ന് പുറത്തിറക്കുന്നു.

സൗത്ത് ഇന്ത്യൻ ബാങ്ക് പ്ലാറ്റിനം എസ് ബി ഐ കാർഡ് ജി. ശിവകുമാർ (എക്‌സിക്യട്ടീവ് വൈസ് പ്രസിഡന്റ് – ക്രെഡിറ്റ്, സൗത്ത് ഇന്ത്യൻ ബാങ്ക്), തോമസ് ജോസഫ് കെ. (എക്‌സിക്യൂട്ടീവ് പ്രസിഡന്റ് -അഡ്മിൻ, സൗത്ത് ഇന്ത്യൻ ബാങ്ക്), മനീഷ് ദിവാൻ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ബിസിനസ് ഹെഡ് റീട്ടെയ്ൽ ആൻഡ് കോർപ്പറേറ്റ്, എസ് ബി ഐ കാർഡ്), ദിഗ്മാനു ഗുപ്ത ( എക്‌സിക്യട്ടീവ് വൈസ് പ്രസിഡന്റ് ആൻഡ് സിഎഫ്ഒ, എ എസ് ബി ഒ കാർഡ്) എന്നിവർ ചേർന്ന് പുറത്തിറക്കുന്നു.

തൃശൂർ : എസ്‌ഐബി കാർഡുമായി സഹകരിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് ഇടപാടുകാർക്കായി കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി. സൗത്ത് ഇന്ത്യൻ ബാങ്ക് പ്ലാറ്റിനം എസ് ബി ഐ കാർഡ്, സിംപ്ലിസേവ് എസ് ബി ഐ കാർഡ് എന്നീ പേരുകളിൽ വീസ പ്ലാറ്റ് ഫോമിലുള്ള രണ്ടുതരം ക്രെഡിറ്റ് കാർഡുകളാണ് വിപണിയിലെത്തുന്നത്.

പ്ലാറ്റിനം എസ് ബി ഐ കാർഡ് ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര, ഡൈനിങ്, ഡിപ്പാർട്ട്‌മെന്റൽ സ്റ്റോർ ഇടപാടുകളിൽ അഞ്ചിരട്ടി വർദ്ധിത റിവാർഡ് പോയിന്റുകൾ ലഭിക്കും. 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും. മൊത്തം ഇടപാടുകൾ നാലുലക്ഷം, അഞ്ചുലക്ഷം എന്ന പരിധികൾ പിന്നിടുമ്പോൾ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും. കാർഡ് മോഷണം പോയാലും തട്ടിപ്പിനിരയായാലും ഒരു ലക്ഷം രൂപയുടെ സൗജന്യ സംരക്ഷണം കിട്ടും. സിംപ്ലിസേവ് എസ്.ബി.ഐ കാർഡിൽ ആദ്യ 60 ദിവസത്തിനുള്ളിൽ 2000 രൂപയുടെ ഇടപാടു നടത്തുമ്പോൾ 2000 വെൽകം റിവാർഡ് പോയിന്റുകൾ ലഭിക്കും.

ഡൈനിംഗ്, സിനിമ, ഡിപ്പോർട്ട്‌മെന്റൽ, ഗ്രോസറി ഇടപാടുകളിൽ ഓരോ 100 രൂപയ്ക്കും 10 റിവാർഡ് പോയിന്റുകൾ ലഭിക്കും. പെട്രോൾ പമ്പുകളിൽ ഉപയോഗിക്കുമ്പോൾ 2.5 ശതമാനം ഇന്ധന സർച്ചാർജ് നൽകേണ്ടതില്ല. മൊത്തം ഇടപാടുകൾ 75,000 രൂപ കവിയുമ്പോൾ വാർഷിക ഫീസിൽ പൂർണ ഇളവും ലഭിക്കും. പ്ലാറ്റിനം സിംപ്ലിസേവ് ക്രെഡിറ്റ് കാർഡുകളുടെ ചേരുമ്പോഴുള്ള ഫീസ് യഥാക്രമം 2,999 രൂപയും 499 രൂപയുമാണ്.