ഫെഡറൽ ബാങ്ക് എറണാകുളം ബൈപാസ് ശാഖ മാറ്റിസ്ഥാപിച്ചു

Posted on: July 30, 2016

Federal-Bank-ekm-Bypass-Bra

കൊച്ചി : ഫെഡറൽ ബാങ്ക് എറണാകുളം ബൈപാസ് ശാഖ മാറ്റി സ്ഥാപിച്ചു. മാറ്റി സ്ഥാപിക്കപ്പെട്ട ശാഖയുടെ ഉദ്ഘാടനം കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് നിർവഹിച്ചു.

ഡോ. ടി.വി. രവി (ഡയറക്ടർ, എറണാകുളം മെഡിക്കൽ സെന്റർ), കോർപറേഷൻ കൗൺസിലർ അഡ്വ. വി.കെ. മിനിമോൾ, ഏഞ്ചൽ ഷിജോയ്, ഫെഡറൽ ബാങ്ക് സിജിഎമ്മും കേരള നെറ്റ്‌വർക്ക് ഹെഡുമായ കെ.ഐ. വർഗീസ്, ഡിജിഎമ്മും സോണൽ ഹെഡുമായ എൻ.വി. സണ്ണി, എജിഎമ്മും എറണാകുളം റീജണൽ ഹെഡുമായ ടി.എം. ജോർജ്, ബ്രാഞ്ച് മാനേജർ കെ. നിധിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.