കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ ഫെഡറൽ ബാങ്ക് എടിഎം

Posted on: July 29, 2016

Federal-Bank-ksrtc-atm-mou-കൊച്ചി : ഫെഡറൽ ബാങ്ക് കേരളത്തിലെ 77 കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലും എടിഎം കൗണ്ടറുകൾ സ്ഥാപിക്കും. യാത്രക്കാർക്ക് ഏതു സ്ഥലത്തുനിന്നും പണം എടുക്കാനുള്ള സൗകര്യമൊരുക്കുന്നതിനാണ് കെഎസ്ആർടിസി ബസ് സ്റ്റേഷനുകൾ തെരഞ്ഞെടുത്തത്. ആറ്റിങ്ങൽ ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്റെ സാന്നിധ്യത്തിൽ ഫെഡറൽ ബാങ്കിന്റെ സിജിഎമ്മും കേരള നെറ്റ്‌വർക്ക് മേധാവിയുമായ കെ. ഐ. വർഗീസ് കെഎസ്ആർടിസി സിഎംഡി ആന്റണി ചാക്കോയുമായി ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.

ആദ്യത്തെ എടിഎം കൗണ്ടർ ആറ്റിങ്ങലിൽ മന്ത്രി ഉദ്ഘാടനംചെയ്തു. ബി. സത്യൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്കിന്റെ ഡിജിഎമ്മും സോണൽ മേധാവിയുമായ എൻ.കെ. പോൾ, ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ് എന്നിവർ പ്രസംഗിച്ചു.