ഫെഡ്‌മൊബൈൽ 300 ൽപ്പരം സേവനദാതാക്കളുമായി കരാറിലായി

Posted on: May 27, 2016

Fed-moble-Big

കൊച്ചി : ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ ഫെഡ്‌മൊബൈൽ കൂടുതൽ പ്രത്യേകതകൾ ഉൾപ്പെടുത്തി വിപുലമാക്കി. ഇടപാടുകാർക്ക് തങ്ങളുടെ യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നതിന് ഏറെ സൗകര്യപ്രദമായ രീതിയിൽ രാജ്യത്തുടനീളമുള്ള 300 സേവനദാതാക്കളെക്കൂടി ഈ ഇടത്തിൽ ബാങ്ക് കൂട്ടിച്ചേർത്തുകഴിഞ്ഞു. വൈദ്യുതി, ഫോൺ ബില്ലുകൾ, ഗ്യാസ്, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ, സംഭാവനകൾ തുടങ്ങിയവയുടെ അടവുകളെല്ലാം ഇവയിൽ ഉൾപ്പെടും.

കൂടാതെ, സമയാനുസൃതമായ രീതിയിൽ ഇടപാടുകാർക്ക് ഈ അടവുകൾക്കായി മുൻകൂട്ടി പദ്ധതി തയാറാക്കി ലിസ്റ്റ് ചെയ്യാനും സാധിക്കും. ബാങ്കിൽ നിന്ന് പുതിയ ഉത്പന്നങ്ങളേപ്പറ്റിയും മറ്റുമുള്ള വിവരങ്ങൾ യഥാസമയം ലഭ്യമാക്കാനുതകുന്ന പുഷ് നോട്ടിഫിക്കേഷൻ ഫീച്ചർ ഫെഡ്‌മൊബൈലിന്റെ പുതിയ പതിപ്പ് മുന്നോട്ടുവയ്ക്കുന്നു. ഇ മെയിൽ, വാട്‌സ്ആപ്, ഫേസ് ബുക് തുടങ്ങിയവ വഴിമറ്റൊരുസുഹൃത്തിന് ഫെഡ്‌മൊബൈൽ നിർദ്ദേശിക്കാനുള്ള അവസരവും പുതിയ പതിപ്പിലുണ്ട്.

ഫെഡറൽഓൺ എവരിമൊബൈൽ എന്ന വിഷയത്തിലൂന്നി തങ്ങളുടെ മൊബൈൽ ബാങ്കിംഗ് സർവീസ് കൂടുതൽ വിപുലപ്പെടുത്തുകയാണെന്ന് ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ. എം. ബാബു പറഞ്ഞു.