ടെലിഫോൺ ബില്ലും വെള്ളക്കരവും അടയ്ക്കാൻ ഓട്ടോ-പേ സൗകര്യവുമായി ഫെഡറൽ ബാങ്ക്

Posted on: May 14, 2016

Federal-Bank-Logo-new-big

കൊച്ചി : ഫെഡറൽ ബാങ്കിലെ അക്കൗണ്ടുകളിൽ നിന്ന് ഓട്ടോമാറ്റിക്കായി ടെലിഫോൺ ബില്ലും വെള്ളക്കരവും അടയ്ക്കാൻ ഇടപാടുകാർക്ക് ബാങ്ക് സൗകര്യമൊരുക്കുന്നു. ബിഎസ്എൻഎൽ (കേരള) യുടെയും കേരള ജല അഥോറിട്ടിയുടെയും ഉപയോക്താക്കളായ, ബാങ്കിന്റെ ഇടപാടുകാർക്ക് എസ്എംഎസ് അധിഷ്ഠിത ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കുക.

ഒരുതവണ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ബിഎസ്എൻഎല്ലിൽ നിന്നും ജല അഥോറിട്ടിയിൽ നിന്നും ബില്ലുകൾ യഥാസമയം ബാങ്ക് തന്നെ ശേഖരിച്ച് ഇടപാടുകാരുടെ അക്കൗണ്ടിൽ നിന്ന് തുക അടയ്ക്കുകയും അത് അക്കൗണ്ട് ബാലൻസിൽ നിന്ന് കുറവുചെയ്യുകയും ചെയ്യും. ബാങ്കിന്റെ ഓട്ടോ- പേ്‌മെന്റ് സംവിധാനത്തിൽ ഒന്നിലേറെ ബില്ലുകൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഈ സേവനം വേണ്ടെന്നു തോന്നുന്ന സമയത്ത് ഇടപാടുകാർക്ക് മറ്റൊരു എസ്എംഎസ് വഴി സ്വയം റദ്ദാക്കാം.

ബിഎസ്എൻഎൽ ടെലിഫോൺ ബില്ലുകളുടെഓട്ടോ- പേമെന്റ് രജിസ്റ്റർചെയ്യുന്നതിന് ഇടപാടുകാർ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തങ്ങളുടെ ഫോണിൽ നിന്ന് 9895088888 എന്ന നമ്പറിലേക്ക് ACTBILL<space>BSNL<space>circle location<space> Landline Number with STD Code/Mobile Number<Space>BSNL Account Number<space>last 3 digits of the Federal Bank account number എന്ന ഫോർമാറ്റിൽ എസ്എംഎസ് അയക്കണം.

വെള്ളക്കരം അടയ്ക്കാൻ രജിസ്റ്റർചെയ്യാൻ ഇതേ നമ്പറിലേക്ക് ACTBILL<space>KWA <space>consumerID<space>Consumer no.<space>Last 3 digits of the Federal bank Account number എന്ന ഫോർമാറ്റിലാണ് എസ്എംഎസ് ചെയ്യേണ്ടത്.