ഫെഡറൽ ബാങ്ക് തോപ്പുംപടി ശാഖ പുനരർപ്പണം ചെയ്തു

Posted on: March 24, 2016

Federal-Bank-Thoppumpady-br

കൊച്ചി : ഫെഡറൽ ബാങ്കിന്റെ തോപ്പുംപടി ശാഖ പുനരർപ്പണം ചെയ്തു. പുതിയ മന്ദിരത്തിലേക്ക് മാറ്റിയ ശാഖയുടെ ഉദ്ഘാടനം പ്രഫ. കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്തു.

ഡൊമിനിക് പ്രസന്റേഷൻ എംഎൽഎ, കോർപറേഷൻ കൗൺസിലർ കെ. കെ. കുഞ്ഞുമോൻ, ഫെഡറൽ ബാങ്ക് സിജിഎമ്മും കേരള നെറ്റ് വർക്ക് ഹെഡുമായ കെ. ഐ. വർഗീസ്, ഡിജിഎമ്മും സോണൽ മേധാവിയുമായ എൻ.വി. സണ്ണി, എജിഎമ്മും റീജണൽ മേധാവിയുമായ പി. ഗോവിന്ദൻകുട്ടി, ശാഖ മാനേജർ പി. ജയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.