ഫെഡറൽ ബാങ്ക് – ഹ്യുണ്ടായ് മോട്ടോർ ഡീലർ ഫിനാൻസിംഗ് ധാരണ

Posted on: March 6, 2016
ഫെഡറൽ ബാങ്കും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും തമ്മിൽ ഡീലർ ഫിനാൻസിംഗ് അറേഞ്ച്‌മെന്റിന്റെ ധാരണാപത്രത്തിൽ ഫെഡറൽ ബാങ്കിന്റെ അഡീഷണൽ ജനറൽ മാനേജർ പ്രഭാത് കുമാർ പട്‌നിയും ഹ്യുണ്ടായ് മോട്ടോഴ്‌സ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ബി.എസ്.ജിയോംഗും കൈമാറുന്നു. ഫെഡറൽ ബാങ്ക് രജൗരി ഗാർഡൻ ശാഖാ മേധാവി ഹേമന്ത് കുമാർ മഹീന്ദ്രു സമീപം.

ഫെഡറൽ ബാങ്കും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും തമ്മിൽ ഡീലർ ഫിനാൻസിംഗ് അറേഞ്ച്‌മെന്റിന്റെ ധാരണാപത്രത്തിൽ ഫെഡറൽ ബാങ്കിന്റെ അഡീഷണൽ ജനറൽ മാനേജർ പ്രഭാത് കുമാർ പട്‌നിയും ഹ്യുണ്ടായ് മോട്ടോഴ്‌സ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ബി.എസ്. ജിയോംഗും കൈമാറുന്നു. ഫെഡറൽ ബാങ്ക് രജൗരി ഗാർഡൻ ശാഖാ മേധാവി ഹേമന്ത് കുമാർ മഹീന്ദ്രു സമീപം.

കൊച്ചി : ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും ഫെഡറൽ ബാങ്കുമായി പ്രിഫേർഡ് ഫിനാൻഷ്യർ എഗ്രിമെന്റിൽ ഒപ്പുവച്ചു. ഇന്ത്യയിലെമ്പാടുമുള്ള 1200 ൽപരം ഫെഡറൽ ബാങ്ക് ശാഖകളിൽ നിന്ന് ഹ്യുണ്ടായ് വാഹന ഡീലർമാർക്ക് ഇൻവെന്ററി ഫണ്ടിംഗ് സേവനങ്ങൾ ലഭ്യമാക്കാനുതകുന്നതാണ് കരാർ. ഫെഡറൽ ബാങ്ക് അഡീഷണൽ ജനറൽ മാനേജർ പ്രഭാത് കുമാർ പട്‌നേയും ഹ്യുണ്ടായ് മോട്ടോഴ്‌സ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ബി. എസ്. ജിയോംഗുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

ഓട്ടോമൊബൈൽ വ്യവസായ രംഗത്തെ മുൻനിരക്കാരുമായി കൈകോർക്കാൻ സാധിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് പ്രഭാത് കുമാർ പട്‌നി പറഞ്ഞു. വാണിജ്യ വാഹനങ്ങളുടെയും യാത്രാവാഹനങ്ങളുടെയും മേഖലയിലേക്കുകൂടി ഫെഡറൽ ബാങ്ക് സേവനം വ്യാപിപ്പിക്കുകയാണ്. ഡീലേഴ്‌സിന് ധനസഹായം ലഭ്യമാക്കുന്നതിനായി ഹ്യുണ്ടായിയുമായി ഏർപ്പെട്ടിരിക്കുന്ന ധാരണ അത്തരത്തിലുള്ള ചില സംരംഭങ്ങളുടെ ഭാഗമാണ്. ഡീലർമാർക്ക് ഹ്യുണ്ടായിൽ നിന്ന് വാഹനങ്ങൾ വാങ്ങുന്നതിന് പലിശ നിരക്കിലും മറ്റ് നിബന്ധനകളിലും ഇളവുകൾ നൽകുന്ന ആകർഷകമായ പാക്കേജിന് ബാങ്ക് വൈകാതെ രൂപംകൊടുക്കും. ഇരുസ്ഥാപനങ്ങളുടെയും ഇത്തരത്തിലുള്ള സഹകരണം ഇടപാടുകാർക്ക് ഏറെ ഗുണംചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫെഡറൽ ബാങ്ക് ചാനൽ പാർട്ണർമാർ ആകുന്നതിലൂടെ സേവനങ്ങളിലും മറ്റും വാഗ്ദാനം ചെയ്യുന്ന മത്സരാധിഷ്ഠിത നിരക്കുകൾ ഗുണകരമാകുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ബി.എസ്. ജിയോംഗ് പറഞ്ഞു.