ഫെഡറൽ ബാങ്ക് തലയോലപ്പറമ്പ് ശാഖ പുനരർപ്പണം ചെയ്തു

Posted on: February 28, 2016

Federal-Bank-Thalayolaparam

കൊച്ചി : ഫെഡറൽ ബാങ്കിന്റെ നവീകരിച്ച തലയോലപ്പറമ്പ് ശാഖപുനരർപ്പണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനൻ നവീകരിച്ച ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് മെംബർ തുളസി മധുസൂദനൻ നായർ, പി.ജി. ഷാജിമോൻ, ഫെഡറൽ ബാങ്ക് ചീഫ് ജനറൽമാനേജരും കേരള നെറ്റ്‌വർക്ക് ഹെഡുമായ കെ. ഐ. വർഗീസ്, ഡിജിഎമ്മും കോട്ടയം സോണൽ ഹെഡുമായ വി.വി. അനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ്, ജോർജ് ജേക്കബ്,ബ്രാഞ്ച് ഹെഡ് സീമ ബി. മേനോൻ, സജി കുര്യാക്കോസ്, എജിഎമ്മും പാലാ റീജണൽ ഹെഡുമായ ടോം തോമസ് തെക്കേൽ, ഫാ. ജോൺസൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.