ഫെഡറൽ ബാങ്ക് വൈറ്റില ബ്രാഞ്ച് 15 ാം വാർഷികം ആഘോഷിച്ചു

Posted on: February 23, 2016

Federal-Bank-Vytila-Br-Feb-

കൊച്ചി : ഫെഡറൽ ബാങ്ക് വൈറ്റില ബ്രാഞ്ച് 15 ാം വാർഷികം ആഘോഷിച്ചു. ഐസിഎഐ സതേൺ ഇന്ത്യ റീജണൽ കൗൺസിൽ അംഗം ജോമോൻ കെ. ജോർജ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

ഹെഡ്ജ് ഇക്വിറ്റീസ് മാനേജിംഗ് ഡയറക്ടർ അലക്‌സ് കെ. ബാബു, ഫെഡറൽ ബാങ്ക് സിജിഎമ്മും കേരള നെറ്റ് വർക്ക് ഹെഡുമായ കെ.ഐ. വർഗീസ്, ഡിജിഎമ്മും എറണാകുളം സോണൽ ഹെഡുമായ എൻ. വി. സണ്ണി, എജിഎം പി. ഗോവിന്ദൻകുട്ടി, സിസ്റ്റർ വിനിത, സിനിമ നിർമാതാവ് ഔസേപ്പച്ചൻ, ബ്രാഞ്ച് ഹെഡ് നിഷ കെ. ദാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.