ഫെഡറൽ ബാങ്കും നാഷണൽ ഓസ്‌ട്രേലിയ ബാങ്കും കൈകോർക്കുന്നു

Posted on: January 31, 2016

Federal-bank-branch-big

കൊച്ചി: ഓസ്‌ട്രേലിയയിലുള്ള പ്രവാസി ഭാരതീയർക്ക് ഡിസ്‌കൗണ്ട് നിരക്കിൽ ഓൺലൈൻ ഇന്ത്യയിലേക്ക് പണമയ്ക്കാൻ നാഷണൽ ഓസ്‌ട്രേലിയ ബാങ്കുമായി ഫെഡറൽ ബാങ്ക് ധാരണയിലെത്തി. ഈ സൗകര്യം ലഭ്യമാകാൻ ഇടപാടുകാർ തങ്ങളുടെ നാഷണൽ ഓസ്‌ട്രേലിയ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ഫെഡറൽ ബാങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

ഫെഡറൽ ബാങ്കിന്റെ http://www.federalbank.co.in/remittance-through-nab എന്ന വെബ്‌സൈറ്റിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

ഇടപാടുകാർക്ക് കുറഞ്ഞ ചെലവിലും എളുപ്പത്തിലും മികച്ച എക്‌സ്‌ചേഞ്ച് നിരക്കിലും പണം കൈമാറ്റം ചെയ്യാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ഫെഡറൽ ബാങ്ക് ബിസനസ് ആൻഡ് പ്രൊഡക്ട് മേധാവി ആന്റു ജോസഫ് പറഞ്ഞു. സാധാരണഗതിയിൽ രാജ്യാന്തര പണം കൈമാറ്റത്തിന് വേണ്ടിവരുന്നതിന്റെ മൂന്നിലൊന്നോളം തുക മാത്രമേ ചാർജുകളായി ഈടാക്കുകയുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.