ഫെഡ് മൊബൈൽ ഇനി വിൻഡോസിലും

Posted on: January 22, 2016

Fed-moble-Big

കൊച്ചി : ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ ഫെഡ് മൊബൈലിന്റെ വിൻഡോസ് പതിപ്പ് അവതരിപ്പിച്ചു. ഇതോടെ ആൻഡ്രോയ്ഡ്, ഐഒഎസ്, വിൻഡോസ് എന്നീ മൂന്ന് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. വിൻഡോസ് 8 അല്ലെങ്കിൽ അതിനു മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളിലെ വിൻഡോസ് ഫോൺ സ്‌റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

ഉപയോഗിക്കാനുള്ള സൗകര്യംമൂലം ഫെഡ്‌മൊബൈലിന്റെ പുതിയ പതിപ്പ് ഇടപാടുകാർക്കിടയിൽ പെട്ടെന്നു അംഗീകരിക്കപ്പട്ടുവെന്ന് ഫെഡറൽ ബാങ്ക് ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ.എ.ബാബു പറഞ്ഞു. പുതിയ പതിപ്പുവന്നതിനുശേഷം ആറുമാസത്തിനുള്ളിൽ മൊബൈൽ ബാങ്കിംഗിന്റെ ഉപയോഗത്തിൽ ഏഴിരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്. നടപ്പ് ധനകാര്യവർഷം അവസാനിക്കുന്നതോടെ തങ്ങളുടെ മൊബൈൽ ബാങ്കിംഗിൽ ഇടപാടുകാരുടെ എണ്ണം മൂന്നുലക്ഷം കവിയുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.